Site icon Malayalam News Live

കഴിഞ്ഞ വർഷം 109 അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പ് മന്ത്രാലയം

മനാമ: കഴിഞ്ഞ വര്‍ഷം 109 അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കി. രാജ്യത്ത് വർധിച്ചുവരുന്ന ജനസംഖ്യക്കനുസൃതമായാണ് വികസന പദ്ധതികള്‍ക്ക് രൂപം നല്‍കുകയും നടപ്പാക്കുകയും ചെയ്തത്.

വികസന പദ്ധതികള്‍ വഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 64 റോഡ് വികസന പദ്ധതികളാണ് കഴിഞ്ഞവർഷം നടപ്പാക്കിയത്. ഇതുകൂടാതെ വാഹനത്തിരക്ക് കുറക്കാനുതകുന്ന റാപിഡ് സൊലൂഷൻ പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. വിവിധ പ്രദേശങ്ങളില്‍ മലിനജലക്കുഴലുകള്‍ സ്ഥാപിച്ചിരുന്നു. നടപ്പുവർഷവും സമാനമായ പദ്ധതികള്‍ നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.

Exit mobile version