Site icon Malayalam News Live

മദ്യലഹരിയില്‍ സീരിയല്‍ നടി ഓടിച്ച കാര്‍ മറ്റൊരു കാറിലും മിനി ലോറിയിലും ഇടിച്ച് അപകടം; കാറിന് വേഗത കുറവായതിനാൽ വൻ അപകടം ഒഴിവായി; നടി രജിതയ്ക്കെതിരെ കേസെടുത്ത് പോലീസ്; ഒപ്പമുണ്ടായിരുന്ന സുഹൃത്തും പൊലീസ് കസ്റ്റഡിയില്‍

പന്തളം: വീണ്ടും മദ്യലഹരിയില്‍ വാഹനമോടിച്ച്‌ അപകടം.

മൈനാഗപ്പള്ളിയില്‍ വനിതാ ഡോക്ടറാണ് വില്ലത്തിയായതെങ്കില്‍ ഇവിടെ സീരിയല്‍ നടിയാണ് വിവാദത്തില്‍ പെട്ടത്. മദ്യലഹരിയില്‍ സീരിയല്‍ നടി ഓടിച്ച കാര്‍ രണ്ട് വാഹനങ്ങളില്‍ ഇടിച്ച്‌ അപകടം ഉണ്ടാക്കുകയായിരുന്നു. കാറിന് വേഗത കുറഞ്ഞതു കൊണ്ട് വലിയ അപകടം ഒഴിവായി.

അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കം ഉണ്ടായി. കുളനട ജംഗ്ഷന് സമീപമുള്ള പെട്രോള്‍ പമ്പിന്റെ മുന്‍വശത്ത് ആയിരുന്നു അപകടം. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിത(31) മദ്യപിച്ച്‌ വാഹനമോടിച്ച്‌ അപകടമുണ്ടാക്കിയത്.

നടി മദ്യപിച്ചിരുന്നതായി മെഡിക്കല്‍ പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.ശേഷം നടിക്കെതിരെ പോലീസ് കേസെടുത്തു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ ഇടിച്ച ശേഷം മറ്റൊരു മിനി ലോറിയില്‍ ഇടുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.

നടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് രാജു(49)തിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അടൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിലും സൈഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കാറിലുമായി നടി ഓടിച്ചിരുന്ന സ്വിഫ്റ്റ് ഡിസയര്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇവര്‍ കാറിലിരുന്ന് മദ്യപിച്ചോ എന്ന് സംശയമുണ്ട്.

Exit mobile version