Site icon Malayalam News Live

നടിയെ ആക്രമിച്ച കേസ്: പ്രതികൾക്കുള്ള ശിക്ഷ സിസംബർ 12ന്

കൊച്ചി: നടിയെ ആക്രമിച്ച കേസ്: പ്രതികള്‍ക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും.ഒന്നാം പ്രതി സുനില്‍ എൻ.എസ് എന്ന പള്‍സർ സുനി, രണ്ടാം പ്രതി

 

മാർട്ടിൻ ആൻ്റണി, മൂന്നാം പ്രതി ബി.

മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്‌. സലിം എന്ന വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവരയൊണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

 

കുറ്റക്കാരെന്ന് കോടതി വിധിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കിയിട്ടുണ്ട്.ഏഴാം പ്രതി ചാർളി തോമസ്, ഒൻപതാം പ്രതി സനില്‍കുമാർ, പത്താം പ്രതി ശരത് ജി. നായർ

എന്നിവരെയാണ് എട്ടാം പ്രതി ദിലീപിനൊപ്പം കോടതി വെറുതെവിട്ടത്. ഒന്നാംപ്രതി പള്‍സർ സുനി ഉള്‍പ്പെടെ പത്തു പ്രതികളാണ് രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെട്ട കേസിലുണ്ടായിരുന്നത്

Exit mobile version