Site icon Malayalam News Live

നടിയെ ആക്രമിച്ച കേസ്; അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് അതിജീവിത ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. 15 മിനുട്ട് നീണ്ട കൂടിക്കാഴ്ചയില്‍ സെഷൻസ് കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് മുഖ്യമന്ത്രി അതിജീവിതക്ക് ഉറപ്പു നല്‍കി.

അപ്പീല്‍ പോവുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചർച്ചചെയ്യാനാണ് അതിജീവിത മുഖ്യമന്ത്രിയെ കാണാനെത്തിയത്. കേസിന്റെ വിചാരണ സമയത്ത് ഉള്‍പ്പടെ തനിക്ക് നേരിട്ട പ്രയാസങ്ങള്‍ അതിജീവിത മുഖ്യമന്ത്രിയുമായി പങ്കുവെച്ചു.

വിചാരണ സമയത്ത് മുഖ്യമന്ത്രിയെ കാണാൻ സെക്രട്ടേറിയേറ്റിലെ ഓഫീസിലും അതിജീവിത എത്തിയിരുന്നു.

Exit mobile version