Site icon Malayalam News Live

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ; കേസെടുത്തിരിക്കുന്നത് ലഹരി ഉപയോഗിച്ചതിനും ഗൂഢാലോചന നടത്തിയതിനും; അറസ്‌റ്റ് രേഖപ്പെടുത്തിയത് നാലുമണിക്കൂർ പിന്നിട്ട ചോദ്യം ചെയ്യലിനൊടുവിൽ

കൊച്ചി: ലഹരിക്കേസിൽൻ ടോം നടൻ ഷൈചാക്കോയെ കൊച്ചി പൊലീസ് അറസ്‌റ്റ് ചെയ്തു. ലഹരി ഉപയോഗിച്ചതിനും ഗൂഢാലോചനയ്ക്കുമാണ് കേസെടുത്തിരിക്കുന്നത്. എൻഡിപിഎസ് ആക്‌ട് 27, 29 വകുപ്പുകൾ ചുമത്തി. എറണാകുളം നോർത്ത് പൊലീസ് ‌സ്റ്റേഷനിൽ നാലുമണിക്കൂർ പിന്നിട്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.

സ്‌റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഷൈനെതിരെ ചുമത്തിയത്. നഖവും മുടിയുമടക്കം സാംപിളുകൾ പരിശോധിക്കും. ലഹരി ഇടപാടുകാരൻ സജീറിനെ അറിയാമെന്നും ഷൈനിന് ചോദ്യം ചെയ്യലിൽ സമ്മതിക്കേണ്ടിവന്നു. സജീറിനെ തേടി ഹോട്ടലിൽ പൊലീസെത്തിയപ്പോഴാണ് ഷൈൻ ജനൽ വഴി ചാടി രക്ഷപ്പെട്ടത്. ലഹരി ഇടപാടുകാരൻ സജീറുമായി ഷൈനിന് സാമ്പത്തിക ഇടപാടും കണ്ടെത്തി.

ഇറങ്ങിയോടിയ ദിവസം സജീറുമായി 20,000 രൂപയുടെ ഇടപാട് നടത്തി. ആ ദിവസം ലഹരി ഉപയോഗിച്ചില്ലെന്ന് ഷൈൻ മൊഴി നൽകി. അന്ന് ലഹരി കൈവശം വച്ചിട്ടില്ലെന്നും ഷൈൻ ടോം ചാക്കോ പൊലീസിനോട് പറഞ്ഞു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷൈനിന് ലഹരി പരിശോധന നടത്തുന്നത്. ഡാൻസാഫ് സംഘം ഗുണ്ടകളാണെന്ന് തെറ്റിധരിച്ച് ഇറങ്ങിയോടുകയായിരുന്നെന്നാണ് ഷൈൻ പൊലീസിനു നൽകിയ മൊഴി.

എന്നാൽ, നിരന്തരമായ ചോദ്യങ്ങൾക്കുമുന്നിൽ ഷൈൻ പതറി. ഒടുവിൽ സജീറുമായുള്ള ബന്ധം സമ്മതിക്കേണ്ടിയും വന്നു. ഷൈനിൻ്റെ വാട്‌സാപ്പ് ചാറ്റും കോളുകളും ഗൂഗിൾപേ അക്കൗണ്ടും പരിശോധിച്ചാണ് പൊലീസ് വഴിവിട്ട ഇടപെടലുകൾ ഉറപ്പിച്ചത്.

Exit mobile version