Site icon Malayalam News Live

‘പറവൂരില്‍ മാറ്റമില്ല, കേരളത്തില്‍ മാറ്റമുണ്ടാകും’; വൈറല്‍ പനി ബാധിച്ച ക്ഷീണം മറന്നും ബൂത്തിലെത്തി വോട്ട് ചെയ്ത് നടൻ സലിം കുമാര്‍

കൊച്ചി: കടുത്ത വൈറല്‍ പനി മൂലമുള്ള ശാരീരിക അവശതകള്‍ അവഗണിച്ചും ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയായി നടന്‍ സലിം കുമാര്‍.

പറവൂര്‍ വടക്കേക്കര സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലെ പോളിംഗ് ബൂത്തില്‍ ഭാര്യക്കും മക്കള്‍ക്കുമൊപ്പമെത്തിയാണ് താരം വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ കേരളത്തിലെ ഉയര്‍ന്ന പോളിംഗ് ശതമാനത്തെ താരം പ്രകീര്‍ത്തിച്ചു.

കടുത്ത പനി കാരണം വോട്ട് ചെയ്യാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് സലിം കുമാര്‍ പറഞ്ഞു.

‘വൈറല്‍ പനിയായിട്ട് ആകെ തകര്‍ന്നിരിക്കുകയായിരുന്നു. ഇന്നലെ ആശുപത്രിയില്‍ പോയി ഇന്ന് വന്നതേയുള്ളൂ. വോട്ട് ചെയ്യാന്‍ പറ്റിയതില്‍ വലിയ സന്തോഷമുണ്ട്,’ അദ്ദേഹം വ്യക്തമാക്കി.
ക്ഷീണിതനായിരുന്നിട്ടും തന്റെ പൗരധര്‍മ്മം നിര്‍വ്വഹിക്കാന്‍ അദ്ദേഹം കാണിച്ച താല്പര്യം വോട്ടര്‍മാര്‍ക്കിടയില്‍ ശ്രദ്ധേയമായി.

Exit mobile version