Site icon Malayalam News Live

നടൻ മോഹൻരാജിന്റെ സംസ്കാരം ഇന്ന്; ഉച്ചയ്ക്ക് കാഞ്ഞിരംകുളത്തെ പൊതുദർശനത്തിന് ശേഷം വൈകിട്ട് തറവാട് വീട്ടുവളപ്പിൽ സംസ്കരിക്കും

തിരുവനന്തപുരം:കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ചലച്ചിത്ര നടൻ മോഹൻ രാജിന്‍റെ സംസ്കാരം ഇന്ന് നടക്കും. തിരുവനനന്തപുരം കാഞ്ഞിരംകുളത്തെ തറവാട് വീട്ടുവളപ്പിലായിരിക്കും സംസ്കാരം .
ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു മോഹൻ രാജിന്‍റെ മരണം.

കിരീടം സിനിമയിലെ കീരിക്കാടൻ ജോസ് എന്ന വില്ലൻ കഥാപാത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ മോഹൻ രാജ് 300 ലേറെ ചിത്രങ്ങളിൽ വേഷമിട്ടു.ആറാംതമ്പുരാൻ, ചെങ്കോൽ, നരസിംഹം അടക്കമുള്ള ചിത്രങ്ങളിലെ വേഷങ്ങളും ശ്രദ്ധേയമായിരുന്നു.മൂന്നാം മുറ എന്ന ചിത്രത്തിലൂടെയാണ് മോഹൻ രാജ് സിനിമയിലെത്തുന്നത്.

Exit mobile version