‘ലോകത്ത് യുദ്ധങ്ങള്‍ നിലയ്ക്കുന്ന ഒരു നാള്‍ സ്വപ്നം കാണുന്നൊരാള്‍..’; കുറിപ്പ് പങ്കുവച്ച്‌ മീനാക്ഷി

തിരുവനന്തപുരം: യുദ്ധനെതിരെ നടിയും അവതാരകയുമായ മീനാക്ഷി സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. പ്രശ്നങ്ങളിലാത്ത ഒരിടത്ത് നിന്നും സമാധാനത്തോടെ യുദ്ധം നമ്മള്‍ ടിവിയിലും സോഷ്യല്‍ മീഡിയയിലും കാണുകയാണെന്നും പലതരത്തിലുള്ള അഭിപ്രായങ്ങള്‍ യുദ്ധവുമായി ബന്ധപ്പെട്ട് നടത്തുന്നുണ്ടെന്നും പറഞ്ഞ മീനാക്ഷി ലോകത്ത് ഒരുനാള്‍ യുദ്ധം ഇല്ലാതാവുമെന്ന പ്രത്യാശയും പങ്കുവച്ചു.

 

 

 

മീനാക്ഷിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം:

 

 

 

യുദ്ധത്തിനെന്ത് ‘ സമാധാനം ‘ ശരിയാണ് വേറൊരു തരത്തില്‍ അങ്ങനെ മറ്റ് പ്രശ്നങ്ങളൊന്നുമില്ലാത്ത ഒരിടത്തിരുന്ന് നിങ്ങളില്‍ പലരും .’സമാധാന’ത്തോടെ യുദ്ധം ടി വി യിലും മറ്റ് സോഷ്യല്‍ മീഡിയയുമൊക്കെ കാണുകയാണ് .. തരം പോലെ പക്ഷം ചേർന്ന് അമേരിക്ക അല്ലേലും ഹീറോയാടാ .. ഇസ്രാ യെലെന്നാ മോശവാണോ … ഇറാൻ നമ്മളു വിചാരിച്ച പോലല്ല ഒരു സമയം അഞ്ചു ഗള്‍ഫ് രാജ്യങ്ങളിലൊരുമിച്ചാ മിസൈല് … ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സുരക്ഷയ്ക്കാണ് അമേരിക്ക ആ രാജ്യങ്ങളില്‍ സൈനിക കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്. സത്യത്തില്‍ അവർക്ക് അവരുടെ കേന്ദ്രങ്ങള്‍ പോലും സംരക്ഷിക്കാൻ പറ്റിയില്ല പിന്നാ… എന്നിങ്ങനെ പല അഭിപ്രായങ്ങളും കമൻറും ഒക്കെ പാസ്സാക്കാം… പക്ഷെ യുദ്ധങ്ങള്‍ മാനവരാശ്ശിക്ക് എത്രയോ ദോഷമാണ്… അഥവാ മനുഷ്യൻ്റെ ജീവിത പുരോഗതിക്ക് പ്രത്യേകിച്ച്‌ ആ രാജ്യത്ത് മുടക്കേണ്ടതായ ഭീമമായ പണമാണ് യുദ്ധത്തില്‍ തകർക്കപ്പെടുന്നത് എത്രയോ സങ്കടകരമായ കാര്യങ്ങളാണ്.

 

 

 

മറ്റൊന്ന് ഇതില്‍ വരാത്ത മറ്റു രാജ്യങ്ങള്‍ക്കും നേരിട്ടല്ലാതെ ഇതിൻ്റെയൊക്കെ ദൂഷ്യവശങ്ങള്‍ വിലക്കയറ്റങ്ങളുടെ രൂപത്തിലാ ഒക്കെ വന്നു ചേരുക തന്നെ ചെയ്യുമെന്നതും മുന്നനുഭവങ്ങള്‍ തന്നെ. കേരളത്തില്‍ നിന്നു പോലും എത്രയോ ഫ്ലൈറ്റുകള്‍ റദ്ദാക്കപ്പെട്ടു. അതില്‍ ബിസ്സിനസ്സിനായി പോകേണ്ടവർ, ബന്ധുക്കളുടെ അടുത്ത് ചെന്നു ചേരേണ്ടവർ ഒക്കെയും എത്രയോ ബുദ്ധിമുട്ടുന്നുണ്ടാവാ. ഒരു പക്ഷെ നിങ്ങളുടെ ബന്ധുക്കള്‍ പോലും അതിലുള്‍പ്പെട്ടേക്കാം… ഇന്നലെ വരെ യുദ്ധമില്ലാതിരുന്ന ഇടങ്ങളില്‍.. ഇന്ന് തുടങ്ങുമ്പോള്‍. ഇന്നലെയുണ്ടായുന്നവരില്‍ .. ചിലർ ഇന്നവിടെയുണ്ടാവാനിടയില്ല. ഒരു കുടുംബത്തിലെ പ്രിയപ്പെട്ടൊരാള്‍. ചിലയിടത്ത് അവർ താമസിച്ചിരുന്ന ഒരു കെട്ടിടമോ ഒരു ഏരിയയൊ ഒക്കെ ഒരു പക്ഷെ ഒരു നാടു തന്നെ ഇല്ലാതാക്കപ്പെട്ടേക്കാം. ലോകത്ത് യുദ്ധങ്ങള്‍ നിലയ്ക്കുന്ന ഒരു നാള്‍ സ്വപ്നം കാണുന്നൊരാള്‍.