Site icon Malayalam News Live

തെന്നിന്ത്യൻ നടൻ ഡല്‍ഹി ഗണേഷ് അന്തരിച്ചു; അഭിനയിച്ചത് മലയാളം ഉള്‍പ്പെടെ 400ലധികം സിനിമകളില്‍

ചെന്നൈ: മലയാളത്തില്‍ ഉള്‍പ്പെടെ 400ലധികം സിനിമകളില്‍ അഭിനയിച്ച തെന്നിന്ത്യൻ നടൻ ഡല്‍ഹി ഗണേഷ് അന്തരിച്ചു.

80 വയസായിരുന്നു.
ചെന്നൈയിലായിരുന്നു അന്ത്യം. രോഗബാധിതനായതിനെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.

തിരുനെല്‍വേലി സ്വദേശിയാണ്. സംസ്‌കാരം ഇന്ന് ചെന്നൈയില്‍ നടക്കും.

തമിഴ് സിനിമയിലൂടെ അഭിയന രംഗത്തേക്ക് എത്തിയ ഗണേഷ് മലയാളത്തിലും ഹിന്ദിയിലും ഉള്‍പ്പെടെ മറ്റു വിവിധ ഭാഷകളിലെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 1976ല്‍ കെ. ബാലചന്ദറിന്റെ പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെയാണ് ഡല്‍ഹി ഗണേഷ് ആദ്യമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

Exit mobile version