Site icon Malayalam News Live

മൂന്നാമതും വിവാഹിതനായി നടൻ ബാല ; വധു മുറപ്പെണ്ണ് കോകില

എറണാകുളം: നടൻ ബാല വീണ്ടും വിവാഹിതനായി. ബാലയുടെ ബന്ധുകൂടിയായ ചെന്നൈ സ്വദേശിയായ കോകിലയാണ് വധു. എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ ആയിരുന്നു വിവാഹം നടന്നത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. ബാലയുടെ നാലാമത്തെ വിവാഹമാണിത്.
അടുത്തിടെ വീണ്ടും വിവാഹിതനാകുമെന്ന് ബാല സോഷ്യൽ മീഡിയയിലൂടെ സൂചന നൽകിയിരുന്നു ഡിസംബറിനുള്ളില്‍ വിവാഹമുണ്ടാവുമെന്നായിരുന്നു പറഞ്ഞിരുന്നത്.
തന്റെ 250 കോടിയുടെ സ്വത്തുക്കൾ അന്യം നിന്നുപോകാതെ ഇരിക്കാൻ വിവാഹം ഉടൻ ഉണ്ടാകുമെന്നും ബാല അറിയിച്ചിരുന്നത്.

ചന്ദന സദാശിവ എന്ന കർണാടക സ്വദേശിയെയാണ് ബാല ആദ്യം വിവാഹം ചെയ്തതെന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നു. പിന്നാലെ 2010ല്‍ മലയാളത്തിലെ ഒരു ഗായികയെ ബാല വിവാഹം ചെയ്തു. ഈ വിവാഹവുമായി ബന്ധപ്പെട്ട നിയമ നടപടികൾ പൂർത്തിയാക്കിയിരുന്നു. മൂന്നാം ഭാര്യയായ എലിസബത്തുമായുള്ള വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല.

Exit mobile version