Site icon Malayalam News Live

രാത്രിയില്‍ പട്രോളിങ്ങിനിടെ ‘പുഷ്പ-2’ കാണാൻ പോയി; അസി. കമ്മിഷണറെ കൈയോടെ പിടികൂടി സിറ്റി പോലീസ് കമ്മിഷണര്‍

ചെന്നൈ: രാത്രിയില്‍ പട്രോളിങ്ങിനിടെ അല്ലു അർജുന്റെ പുതിയ ചിത്രം പുഷ്പ-2 കാണാൻ പോയ പോലീസ് അസിസ്റ്റന്റ് കമ്മിഷണറെ കമ്മിഷണർ പിടികൂടി.

തിരുനെല്‍വേലി സിറ്റി പോലീസ് കമ്മിഷണറുടെ താത്കാലിക ചുമതല വഹിക്കുന്ന പി. മൂർത്തിയാണ് അസിസ്റ്റന്റ് കമ്മിഷണറുടെ കള്ളക്കളി പിടിച്ചത്.
വയർലെസിലൂടെ ബന്ധപ്പെടാൻ സാധിക്കാതെവന്നപ്പോള്‍ സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് പട്രോളിങ്ങിനിടെ മുങ്ങിയെന്ന് വ്യക്തമായത്.

പിന്നീട് സിനിമാ തിയേറ്ററിലായിരുന്നുവെന്ന് ഇദ്ദേഹം സമ്മതിക്കുകയും ചെയ്തു. നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വർധിച്ചതോടെയാണ് രാത്രി പട്രോളിങ് ശക്തമാക്കാൻ തീരുമാനിച്ചത്. ഇതുപ്രകാരം നാല് വനിതാ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളെ കഴിഞ്ഞരാത്രിയില്‍ പട്രോളിങ് നടത്താൻ നിയോഗിച്ചു. ഇവരുടെ മേല്‍നോട്ടത്തിനായി അസി.കമ്മിഷണറെയും നിയോഗിച്ചു.

Exit mobile version