Site icon Malayalam News Live

ബാല്യകാല സുഹൃത്തിനെതിരെ പ്രചാരണത്തിനില്ലെന്ന് വാര്‍ത്ത; പിന്നാലെ പത്തനംതിട്ടയിലേക്കെന്ന് ഉറപ്പിച്ച്‌ അച്ചു ഉമ്മൻ; ആന്റോ ആന്റണിയുടെ പ്രചാരണത്തിനെത്തും

കോട്ടയം: പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ പ്രചാരണത്തിനായി ഉമ്മൻ ചാണ്ടിയുുടെ മകള്‍ അച്ചു ഉമ്മനെത്തും.

ഏപ്രില്‍ ആറിനാണ് അച്ചു പത്തനംതിട്ടയിലെത്തുക. പത്തനംതിട്ടയിലെ പ്രചാരണത്തിന് എത്തുന്നതിന്റെ പോസ്റ്റർ അച്ചു തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

നേരത്തെ, പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനില്‍ ആന്റണി ബാല്യകാലം മുതലുള്ള സുഹൃത്താണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്താനാകില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകള്‍ അച്ചു ഉമ്മൻ പറഞ്ഞതായി വാർത്തകള്‍ വന്നിരുന്നു.

വാർത്താ ഏജൻസിയായ ഐഎഎൻഎസിനെ ഉദ്ധരിച്ച്‌ ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പത്തനംതിട്ട ഒഴികെ സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ക്കായി പ്രചാരണം നടത്തുമെന്നും അച്ചു ഉമ്മൻ പറഞ്ഞതായാണ് റിപ്പോർട്ട് വന്നത്.

Exit mobile version