Site icon Malayalam News Live

ലോട്ടറി വില്‍പ്പനക്കാരനെ ബിയര്‍ കുപ്പി കൊണ്ട് ആക്രമിച്ച് മൊബൈല്‍ ഫോണും പണവും കവർന്നു; പ്രതി പിടിയില്‍, സംഭവം പാലക്കാട്

ലോട്ടറി വില്‍പ്പനക്കാരനെ ബിയര്‍ കുപ്പി കൊണ്ട് ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതി അറസ്റ്റില്‍. കല്‍മണ്ഡപം വടക്കുംമുറി സ്വദേശി മുഹമ്മദ് അജ്മലാണ് (20) കസബ പൊലീസിന്റെ പിടിയിലായത്. പാലക്കാടാണ് സംഭവം നടന്നത്. തമിഴ്‌നാട് സ്വദേശി കണ്ണനെയാണ് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് മൊബൈല്‍ ഫോണും പണവും കവര്‍ന്നത്.

ഇക്കഴിഞ്ഞ മെയ് 31ആം തീയതി വൈകിട്ടാണ് ആക്രമണം നടന്നത്. പാലക്കാട് വടക്കുംമുറി ടികെവി നഗറിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. കവര്‍ച്ചയ്ക്കു ശേഷം അട്ടപ്പാടിയിലേക്ക് ഒളിവില്‍ പോയ പ്രതിയെ അഗളി പൊലീസിന്റെ സഹായത്തോടെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.

Exit mobile version