Site icon Malayalam News Live

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക്

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് അപകടമുണ്ടായി. പാലാ- തൊടുപുഴ റോഡിൽ ഐങ്കൊമ്പിലാണ് അപകടം. തീർത്ഥാടകർ സഞ്ചരിച്ച കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കർണാടകയിൽ നിന്നുള്ള തീർത്ഥാടകരാണ് കാറിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഏഴ് വയസുകാരിയുമുണ്ട്. ഇവരെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം നടക്കുമ്പോൾ കാറിന്റെ ഒരു വശത്തേക്കാണ് ലോറി ഇടിച്ചു കയറിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച തീർത്ഥാടകരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

Exit mobile version