Site icon Malayalam News Live

കുമരകത്ത് നിയന്ത്രണം വിട്ട കാറിടിച്ച് സ്കൂൾ മതിൽ തകർന്നു; കാറിൻ്റെ മുൻഭാഗം ആക്സിൽ ഉൾപ്പെടെ തകർന്നിട്ടുണ്ട്; ആർക്കും പരിക്കില്ല; പ്രദേശവാസികൾ കാർ റോഡിൽ നിന്നും മാറ്റി ഗതാഗത തടസം ഒഴിവാക്കി

കുമരകം: വള്ളാറപ്പള്ളിക്കു സമീപം നിയന്ത്രണം വിട്ട കാറിടിച്ച് വളളാറപ്പള്ളി ആൺപള്ളിക്കൂടത്തിൻ്റെ മതിൽ തകർന്നു.

കുമരകം സ്വദേശിയുടെ കാറാണ് ഇന്ന് ഉച്ച കഴിഞ്ഞ് 1.30 ഓടെ അപകടത്തിൽപ്പെട്ടത്. കാറിൻ്റെ മുൻഭാഗം ആക്സിൽ ഉൾപ്പെടെ തകർന്നിട്ടുണ്ട്. സ്കൂൾ മതിലും തകർന്നു.

നാട്ടുകാർ ചേർന്ന് കാർ റോഡിൽ നിന്നും മാറ്റി ഗതാഗത തടസം ഒഴിവാക്കി.

 

Exit mobile version