Site icon Malayalam News Live

കോട്ടയം പള്ളത്ത് എം.സി.റോഡിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; മദ്യപിച്ച് കാറോടിച്ച കുഴിമറ്റം സ്വദേശിക്കെതിരെ ചിങ്ങവനം പോലീസ് കേസെടുത്തു

കോട്ടയം: പള്ളത്ത് എം.സി.റോ‍ഡിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം.

കോട്ടയം പള്ളത്തിനു സമീപം കരിമ്പിൻകാലയിലാണ് അപകടം ഉണ്ടായത്. ചിങ്ങവനം പോലീസ് കേസെടുത്തു.

കാർ ഓടിച്ച ചിങ്ങവനം കുഴിമറ്റം സ്വദേശി ജേക്കബ് ജെയിസിനെതിരെ പോലിസ് കേസെടുത്തു. മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.

അപകടത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അമിത വേഗതയിൽ ദിശ തെറ്റി എതിരെ വന്ന കാർ ലോറിയിൽ
ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രി 8 മണിക്കാണ് അപകടം.

Exit mobile version