Site icon Malayalam News Live

പരീക്ഷാത്തലേന്ന് അവസാനവട്ട ഒരുക്കത്തിന്റെ ഭാഗമായി ഓട്ടോറിക്ഷയിൽ ട്യൂഷന് പോകുന്നതിനിടെ അപകടം; പത്താക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കൊച്ചി: ഫോര്‍ട്ട്കൊച്ചി മാന്ത്ര പാലത്തിന് സമീപം ഓട്ടോറിക്ഷ മറിഞ്ഞ് പത്താക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. അമരാവതി ധർമ്മശാല റോഡിൽ മുരളി നിവാസിൽ ദർശന ജയറാം(15) ആണ് മരിച്ചത്.

ചൊവ്വാഴ്ച ഐ.സി.എസ്.ഇ. പത്താംക്ലാസ് പരീക്ഷയെഴുതാനിരിക്കെയാണ് അപകടം സംഭവിച്ചത്. പരീക്ഷാത്തലേന്ന് അവസാനവട്ട ഒരുക്കത്തിന്റെ ഭാഗമായി ഓട്ടോറിക്ഷയിൽ ട്യൂഷന് പോകുമ്പോഴായിരുന്നു അപകടം.

ബസിന് സൈഡ് കൊടുത്തപ്പോൾ ഓട്ടോ മറിയുകയും ട്യൂഷന് പോവുകയായിരുന്ന ദർശന അടിയിൽപ്പെടുകയുമായിരുന്നു. പള്ളുരുത്തി സെന്റ് അലോഷ്യസ് സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു ദര്‍ശന.

പിതാവ് ജയറാം, മാതാവ്- ജെൻസി, സഹോദരി- രേവതി. മൃതദേഹം കൊച്ചി ഗൗതം ആശുപത്രിയിൽ.

Exit mobile version