Site icon Malayalam News Live

മുൻ എം.എല്‍.എ സ്റ്റീഫൻ ജോർജിന്റെ ഔദ്യോഗിക കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു

വെമ്പള്ളി: കെ.എസ്.എം.ഡി.എഫ് ചെയർമാനും മുൻ എം.എല്‍.എയുമായ സ്റ്റീഫൻ ജോർജിന്റെ ഔദ്യോഗിക കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഓട്ടോഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.

കുര്യം സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 10.45 ന് എം.സി റോഡ് വെമ്പള്ളി വടക്കേ കവലയ്ക്ക് സമീപം കളത്തൂർ റോഡിലേക്ക് തിരിയുന്ന ഭാഗത്തായിരുന്നു അപകടം.

ഏറ്റുമാനൂർ ഭാഗത്ത് നിന്ന് കുറവിലങ്ങാട്ടേക്ക് വരികയായിരുന്ന സ്റ്റീഫൻ ജോർജിന്റെ കാർ എതിരെ വരികയായിരുന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു.

കാറുമായി കൂട്ടിയിടിച്ച്‌ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ മറ്റൊരു ഓട്ടോയില്‍ ഇടിച്ചു ഓടയിലേക്ക് മറിഞ്ഞു.

Exit mobile version