Site icon Malayalam News Live

ടിപ്പര്‍ നിയന്ത്രണം വിട്ട് പിന്നോട്ട് നീങ്ങി ബൈക്കിലും കാറിലും ഇടിച്ചു; ബൈക്ക് യാത്രക്കാരൻ മരിച്ചു, ദാരുണാപകടം വെഞ്ഞാറമൂട്ടിൽ

വെഞ്ഞാറമൂട് നാഗരുകുഴിയിൽ ടിപ്പർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച ശേഷം കാറിലിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. ബൈക്ക് യാത്രക്കാരനായ വെമ്പായം കൊപ്പം സ്വദേശി ആദിത്യൻ (22) ആണ് മരിച്ചത്. സഹയാത്രികയായ യുവതിക്ക് ഗുരുതര പരിക്കുണ്ട്. ബൈക്ക് യാത്രക്കാരൻ കാറിനിടയിൽ കുടുങ്ങി പോവുകയായിരുന്നു. നാഗരുകുഴി-പിരപ്പൻകോട് റോഡിലാണ് അപകടമുണ്ടായത്. പാറ കയറ്റി പോയ ടിപ്പർ ആണ് അപകടത്തിൽ പെട്ടത്. കയറ്റം കയറുന്നതിനിടെ ടിപ്പര്‍ നിയന്ത്രണം വിട്ട് പുറകോട്ട് നീങ്ങുകയായിരുന്നു. പിന്നിലുണ്ടായിരുന്ന ബൈക്കിലും കാറിലും ടിപ്പര്‍ ഇടിച്ചു കയറുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആദിത്യനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Exit mobile version