Site icon Malayalam News Live

കെഎസ്‌ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ച്‌ അപകടം; കോളേജ് അധ്യാപകന് ദാരുണാന്ത്യം

മലപ്പുറം: ബൈക്കില്‍ കെഎസ്‌ആർടിസി ബസ് ഇടിച്ച്‌ കോളേജ് അധ്യാപകൻ മരിച്ചതായി വിവരങ്ങള്‍.

മലപ്പുറം പരപ്പനങ്ങാടി സ്വദേശി അനുരഞ്ജാണ് അപകടത്തില്‍ അതിദാരുണമായി മരിച്ചത്.

അങ്കമാലി ടെല്‍കിന് മുൻപില്‍ വൈകിട്ടായിരുന്നു അപകടം നടന്നത്. മൂക്കന്നൂർ ഫിസാറ്റ് കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസറാണ്.

മൃതദേഹം ഇപ്പോള്‍ അങ്കമാലി ലിറ്റില്‍ ഫ്ലവർ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Exit mobile version