Site icon Malayalam News Live

15കാരന്‍ ഓടിച്ച സ്‌കൂട്ടറിടിച്ച്‌ ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു; കാലപ്പഴക്കം ചെന്ന വാഹനത്തിന് ഇന്‍ഷുറന്‍സ് അടക്കമില്ലെന്ന് റിപ്പോര്‍ട്ട്

കൊല്ലം: റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്‌കൂട്ടറിടിച്ച്‌ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു.

മുണ്ടയ്ക്കല്‍ വെസ്റ്റ് മേരാ നഗര്‍-നാല് കെ കുന്നത്തുവീട്ടില്‍ സുശീല(63)യാണ് ചികിത്സയിലിരിക്കെ ശനിയാഴ്ച മരിച്ചത്. സുശീലയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തയ്യാറായെങ്കിലും മറ്റ് അവയവങ്ങള്‍ക്ക് പരിക്കേറ്റതിനാല്‍ കണ്ണുകള്‍ മാത്രമേ നല്‍കാനായുള്ളു.

വ്യാഴാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. അമിതവേഗത്തില്‍ സ്‌കൂട്ടര്‍ ഓടിച്ച്‌ എത്തിയ 15കാരനാണ് അപകടമുണ്ടാക്കിയത്. തില്ലേരി സ്വദേശിയായ 15 വയസ്സുകാരനെതിരേ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തു.

വ്യാഴാഴ്ച വൈകീട്ട് തുമ്പറ ക്ഷേത്രത്തിനു സമീപത്താണ് സംഭവം. തുമ്പറ ക്ഷേത്രത്തില്‍ ദീപാരാധനയ്ക്കുശേഷം ഉപദേവതാ ക്ഷേത്രത്തിലേക്കു പോകാനായി റോഡ് കുറുകേ കടക്കുമ്പോള്‍ സുശീലയേയും ഒപ്പമുണ്ടായിരുന്ന മുണ്ടയ്ക്കല്‍ സ്വദേശിനി ശാന്തയേയും ഇടിച്ചിട്ട ശേഷം കുട്ടി സ്‌കൂട്ടറുമായി സംഭവസ്ഥലത്തുനിന്ന് കടന്നിരുന്നു.

Exit mobile version