Site icon Malayalam News Live

കെഎസ്‌ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ച് അപകടം; 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ: ചേർത്തലയില്‍ വാഹനാപകടത്തില്‍ രണ്ട് പേർ മരിച്ചു.

കെഎസ്‌ആർടിസി ബസ് ഇടിച്ചാണ് ബൈക്ക് യാത്രക്കാരായ 2 യുവാക്കള്‍ മരിച്ചത്.
ചേർത്തല നെടുമ്പ്രക്കാട് പുതുവല്‍ നികർത്തില്‍ നവീൻ, സാന്ദ്ര നിവാസില്‍ ശ്രീഹരി എന്നിവരാണ് മരിച്ചത്.

ചേർത്തല എക്സ്റേ ജംഗ്ഷന് സമീപം പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. കെഎസ്‌ആർടിസി ബസ് ബൈക്കിടിലിടിക്കുകയായിരുന്നു.

ഇരുവരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Exit mobile version