Site icon Malayalam News Live

സ്വകാര്യ ബസ് മുകളിലൂടെ കയറിയിറങ്ങി വയോധികന് ദാരുണാന്ത്യം; ബസിൻ്റെ അശ്രദ്ധ അപകട കാരണമെന്ന് ആരോപണം

കോഴിക്കോട്: പേരാമ്പ്രയില്‍ സ്വകാര്യ ബസ് ഇടിച്ച്‌ ഉണ്ടായ അപകടത്തില്‍ വയോധികന് ദാരുണാന്ത്യം.

സ്റ്റാൻഡിലൂടെ നടന്നു പോകുകയായിരുന്ന വയോധികന്റെ മുകളിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. തുടർന്ന് വയോധികൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ബസിൻ്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച്‌ സ്ഥലത്ത് ബസ്സുകള്‍ തടഞ്ഞ് യാത്രക്കാരും നാട്ടുകാരും പ്രതിഷേധിക്കുകയാണ്. ഇദ്ദേഹത്തിൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

മരിച്ചയാളെ തിരിച്ചറി‌‍ഞ്ഞിട്ടില്ല. അപകടസ്ഥലത്ത് പോലീസും ഫയർ ഫോഴ്‌സുമെത്തി. ഫയർ ഫോഴ്‌സ് അംഗങ്ങള്‍ അപകടസ്ഥലം വൃത്തിയാക്കി.

Exit mobile version