Site icon Malayalam News Live

ദേശീയപാതയിൽ കാറും ബൈക്കും കുട്ടിയിടിച്ച് അപകടം; ആറ്റിങ്ങൽ എംഎൽഎയുടെ മകൻ മരിച്ചു

തിരുവനന്തപുരം: ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബികയുടെ മകൻ വി വിനീത് വാഹനാപകടത്തിൽ മരിച്ചു. ദേശീയപാതയിൽ പള്ളിപ്പുറം മുഴുത്തിരിയാവട്ടത്ത് ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം.

തിരുവനന്തപുരത്തുനിന്ന് ആറ്റിങ്ങലിലേക്ക് പോവുകയായിരുന്ന വിനീത് സഞ്ചരിച്ചിരുന്ന ബൈക്കും എതിരെ വന്ന കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. പരിക്കേറ്റ വിനീതിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിന്റെ കാരണം വ്യക്തമല്ല.

പ്രദേശത്ത് റോഡുപണി നടക്കുകയാണ്. ഇടയ്‌ക്കോട് സർവീസ് സഹകരണബാങ്ക് ജീവനക്കാരനായിരുന്നു വിനീത് സിപിഎം ഇടയ്‌ക്കോട് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു.

കഴക്കൂട്ടം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപടികൾ പൂർത്തിയാക്കി ഉച്ചതിരിഞ്ഞ് വീട്ടുവളപ്പിൽ സംസ്കരിക്കും.

പിതാവ്: കെ വാരിജാക്ഷൻ, സഹോദരൻ: വിനീഷ്.

Exit mobile version