Site icon Malayalam News Live

കോട്ടയത്ത് സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ കാർ യാത്രികൻ ആശുപത്രിയിൽ; കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു

കോട്ടയം: പാറമ്പുഴ വ്ലാവത്ത് ജംഗ്ഷനിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരിക്കേറ്റ വ്ലാവത്ത് സ്വദേശിയായ ജോജിയെ പരിക്കുകളോടെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവഞ്ചൂർ ഭാഗത്തുനിന്ന് കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്നു പുല്ലാടൻ ബസും നിസാന്റെ കാറുമാണ് അപകടത്തിൽപ്പെട്ടത്.

അമിത വേ​ഗത്തിലെത്തിയ ബസ്സിന്റെ തൊട്ട് മുമ്പിൽ സഞ്ചരിക്കുകയായിരുന്ന കാർ പെട്ടെന്ന് ഇൻഡിക്കേറ്റർ ഇട്ട് പോക്കറ്റ് റോഡിലേക്ക് കയറാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്ന് ബസ് ജീവനക്കാർ പറയുന്നു.

കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടുകൂടിയായിരുന്നു സംഭവം.

Exit mobile version