Site icon Malayalam News Live

കോതമംഗലത്തിന് സമീപം കാരക്കുന്നത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ അപകടം; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; രണ്ട് സുഹൃത്തുക്കള്‍ക്ക് പരിക്ക്

കൊച്ചി: കോതമംഗലത്തിന് സമീപം കാരക്കുന്നത്ത് ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാർത്ഥി മരിച്ചു.

ആലപ്പുഴ സ്വദേശി വിഷ്ണുവാണ് മരിച്ചത്. പത്തനംതിട്ട സ്വദേശി ആരോമല്‍, തൃശൂർ സ്വദേശി ആദിത്യൻ എന്നിവർക്ക് പരിക്കേറ്റു.

പുതുപ്പാടി യല്‍ദോ മാർ ബസേലിയോസ് കോളേജ് ബിസിഎ മൂന്നാം വർഷ വിദ്യാർത്ഥികളാണ് മൂവരും.

പരിക്കേറ്റ വിദ്യാർത്ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Exit mobile version