റിയാദ്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവില്‍ ഒപ്പുവെച്ചതായി വിവരം.
മോചനം ഉത്തരവില്‍ ഒപ്പുവെച്ചതായി വിവരം ലഭിച്ചെന്ന് റഹീം നിയമ സഹായ സമിതി അറിയിച്ചു.
ഇനി പൂർത്തിയാക്കാൻ ഉള്ളത് രാജ്യം വിടാൻ ഉള്ള എമിഗ്റേഷൻ നടപടികളാണ്. എക്സിറ്റ് വിസയും ലഭിച്ചതായി നിയമസഹായ സമിതി വ്യക്തമാക്കി.
