Site icon Malayalam News Live

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഈവര്‍ഷത്തെ പൊങ്കാല മഹോത്സവം ഫെബ്രുവരി 17ന് ആരംഭിക്കും ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ക്ഷേത്രം ട്രസ്റ്റ്

 

തിരുവനന്തപുരം : ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഈവര്‍ഷത്തെ പൊങ്കാല മഹോത്സവം ഫെബ്രുവരി 17ന് ആരംഭിക്കും. ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം 17-ന് വൈകീട്ട് ആറിന് ചലച്ചിത്രതാരം അനുശ്രീ നിര്‍വഹിക്കും.

 

രാവിലെ 8 ന് കാപ്പുകെട്ടി കൂടിയിരുത്തുന്നതൊടെയാണ് പത്തു ദിവസം നീണ്ടു നില്‍ക്കുന്ന മഹോത്സവത്തിന് തുടക്കമാകുന്നത്. അംബ, അംബിക, അംബാലിക വേദികളിലാണ് കലാപരിപാടികള്‍ നടക്കുന്നത്. സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂറിന് ആറ്റുകാല്‍ അംബാ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫെബ്രുവരി 25 നാണ് വിശ്വപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല. 10.30 നാണ് പണ്ടാര

 

അടുപ്പിലേക്ക് തീ പകരുന്നത്. ഉച്ചകഴിഞ്ഞ് 2.30-ന് ഉച്ചപൂജയ്ക്ക് ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂര്‍ത്തിയാകും. 26ന് രാത്രി 12.30ന് നടക്കുന്ന കുരുതിതര്‍പ്പണത്തോടുകൂടി മഹോത്സവം സമാപിക്കും. കുത്തിയോട്ട നേര്‍ച്ചയ്ക്കായി 606 ബാലന്മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊങ്കാല ദിവസം ബാലികമാര്‍ക്കുള്ള നേര്‍ച്ചയായ താലപ്പൊലി നടക്കും. പത്തു വയസ്സിന് താഴെയുള്ള ബാലികമാരാണ് താലപ്പൊലിയില്‍ പങ്കെടുക്കുന്നത്.

Exit mobile version