Site icon Malayalam News Live

ആർപ്പൂക്കര ചാത്തുണ്ണി പാറയിൽ വീട് കത്തി നശിച്ചു ; സംഭവസമയം വീടിനകത്ത് ഉറക്കത്തിലായിരുന്ന ഡോക്ടർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ; പ്രിന്ററിലെ ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം

കോട്ടയം: കോട്ടയം ആർപ്പൂക്കര ചാത്തുണ്ണിപാറയിൽ ഡോക്ടറുടെ വീട് കത്തി നശിച്ചു.

സംഭവ സമയത്ത് വീടിനകത്ത് ഉറക്കത്തിലായിരുന്ന ഡോ. അബിൻ വീടിൻ്റെ പുറകിലെ തുറന്നു കിടന്ന വാതിൽ വഴി രക്ഷപ്പെടുകയായിരുന്നു.

പ്രിൻ്ററിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമന്ന് നിഗമനം.

കോട്ടയത്ത് നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണച്ചു. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ നസീം, സി പി ഒ ശ്രീനിഷ് എന്നിവരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനതിന് നേതൃത്വം നൽകി.

Exit mobile version