മദ്യപിക്കാൻ എന്ന വ്യാജേന ബാറിലെത്തി ആനക്കൊമ്പ് കച്ചവടം: 2 യുവാക്കൾ വനം വകുപ്പിന്റെ പിടിയിൽ

പാലക്കാട്: ആനക്കൊമ്പുകളുമായി രണ്ട് പേരെ വനം വകുപ്പ് പിടികൂടി. പട്ടാമ്പി സ്വദേശികളായ രത്‌നകുമാർ, ബിജു എന്നിവരെയാണ് വനം വകുപ്പ് ഫ്ളൈയിങ്ങ് സ്‌ക്വാഡ് സംഘം പിടികൂടിയത്. ഇവരിൽ നിന്ന് ആറ് ചെറിയ ആനക്കൊമ്പുകൾ പിടിച്ചെടുത്തു.

പട്ടാമ്പിയിലെ ബാറിൽ നിന്നും ആനക്കൊമ്പ് കൈമാറുന്നതിനിടെ ഇരുവരും വനം വകുപ്പിന്റെ  പിടിയിലാവുകയായിരുന്നു. നാട്ടാനകളുടെ കൊമ്പ് മുറിച്ചെടുത്ത് വിൽപന നടത്തുകയും അതിൽ നിന്നും ഉൽപ്പന്നങ്ങളുണ്ടാക്കുകയും ചെയ്യുന്നവരാണെന്നും സംശയിക്കുന്നു. നാട്ടാനകളുടെ കൊമ്പ് മുറിച്ചെടുത്ത് ഇവർക്ക് നൽകുന്നതിന്റെ പിന്നിലെന്ന് വ്യക്തമായിട്ടില്ല.