Site icon Malayalam News Live

ആലപ്പുഴയില്‍ ഒന്നര കിലോഗ്രാം കഞ്ചാവുമായി യുവാക്കളെ പിടികൂടിയതായി എക്‌സൈസ്.

 

ആലപ്പുഴ : ആലപ്പുഴയില്‍ ഒന്നര കിലോഗ്രാം കഞ്ചാവുമായി യുവാക്കളെ പിടികൂടിയതായി എക്‌സൈസ്. അമ്ബലപ്പുഴ സ്വദേശികളായ മാക്മില്ലന്‍ (24), നിതിന്‍ ലാല്‍ (22), മധു മോഹന്‍ (24) എന്നിവരെയാണ് ആലപ്പുഴ എക്‌സൈസ് പിടികൂടിയത്.സംഘത്തില്‍പ്പെട്ട ഉദീഷ് (38) എന്നയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.

മുന്‍ കാപ്പ പ്രതി കൂടിയായ ഉദീഷ് ഒളിവിലാണെന്നും ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും എക്‌സൈസ് അറിയിച്ചു.ആലപ്പുഴ റേഞ്ച് ഇന്‍സ്‌പെക്ടര്‍ സതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ രാത്രികാല പരിശോധനയിലാണ് സംഘം പിടിയിലായത്. ക്രിസ്തുമസ് പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ഇ കെ അനില്‍, ജയകുമാര്‍ ജി, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് മായാജി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ജീന, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രതീഷ് പി നായര്‍, മുസ്തഫ. എച്ച്‌, അനില്‍ കുമാര്‍, ഷഫീക്ക്. കെ എസ്, ജയദേവ് എന്നിവര്‍ പങ്കെടുത്തു. ‘ഡാ മക്കളെ..പറക്കാം, നീന്താം എന്നൊക്കെ കേട്ട് ഇറങ്ങി തിരിക്കല്ലേ.’

എന്നാണ് പ്രതികളെ പിടികൂടിയ വിവരം പങ്കുവച്ച്‌ എക്‌സൈസ് ഫേസ്ബുക്കില്‍ കുറിച്ചത്. അമ്ബലപ്പുഴ താലൂക്കിലെ മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ 0477-2230182 , 9400069498 എന്നീ നമ്പറുകളിൽ അറിയിക്കണമെന്നും എക്‌സൈസ് ആവശ്യപ്പെട്ടു.

Exit mobile version