എ പത്മകുമാറിനെ സസ്പെൻഡ് ചെയ്ത് സിപിഐഎം; നടപടി പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ

പത്തനംതിട്ട : തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ ചെയർമാൻ എ പത്മകുമാറിനെ സസ്പെൻഡ് ചെയ്ത് സിപിഐം. ഇന്ന് ചേർന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗമാണ് പത്മകുമാറിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. സംസ്ഥാന സമിതിയുടെ അനുമതിയോടെയാണ് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി പത്മകുമാറിനെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം കൈകൊണ്ടത്. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പത്മകുമാറിനെ പുറത്താക്കണമെന്ന് നേരത്തെ ജില്ലാ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. എന്നാൽ പത്മകുമാറിനെതിരെ പാർട്ടി കടുത്ത നടപടിയിലേക്ക് പോയില്ല.