Site icon Malayalam News Live

’50 വര്‍ഷം പരിചയമുള്ള തന്നെ തഴഞ്ഞു; 9 വര്‍ഷം മാത്രമായ വീണാ ജോര്‍ജിനെ പരിഗണിച്ചു’; നിലപാടിലുറച്ച്‌ എ പദ്മകുമാര്‍

പത്തനംതിട്ട: സിപിഎം സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച നടപടിയില്‍ ഉറച്ചുനിന്ന് സിപിഎം മുതിർന്ന നേതാവ് എ പദ്മകുമാർ.

50 വർഷം പരിചയമുള്ള തന്നെ തഴഞ്ഞു 9 വർഷം മാത്രമായ വീണാ ജോർജിനെ പരിഗണിച്ചുവെന്ന് പദ്മകുമാർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണ്. പാർട്ടി നടപടിയെ ഭയക്കുന്നില്ല. സിപിഎം വിടില്ലെന്നും പദ്മകുമാർ പറഞ്ഞു.

ബ്രാഞ്ചില്‍ പ്രവർത്തിക്കും. പ്രായപരിധിക്ക് കാത്തു നില്‍ക്കുന്നില്ല. 66 ല്‍ തന്നെ എല്ലാം ത്യജിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിയുമെന്നും പദ്മകുമാർ വ്യക്തമാക്കി.

അതേസമയം, സംസ്ഥാന സമ്മേളനത്തില്‍ നിന്നുള്ള ഇറങ്ങിപ്പോക്കില്‍ മുതിര്‍ന്ന നേതാവ് എ പത്മകുമാറിനെതിരെ പാര്‍ട്ടി നടപടിക്ക് സാധ്യത. ഇറങ്ങിപ്പോക്കിലും, തൊട്ട് പിന്നാലെയുള്ള ഫേസ്ബുക്ക് പോസ്റ്റിലും നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. മറ്റന്നാള്‍ ചേരുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ നടപടി ചര്‍ച്ചയാകും. അതേസമയം, പത്മകുമാര്‍ പാര്‍ട്ടി വിടില്ലെന്ന പ്രതീക്ഷയില്ലാണ് നേതാക്കള്‍.

Exit mobile version