കൊല്ലം കടയ്ക്കലില്‍ ഒമ്പതാം ക്ലാസുകാരിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫാത്തിമ മുബഷിറയെയാണ് അബോധാവസ്ഥയില്‍ കിടപ്പുമുറിയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മുബഷീറയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പാരിപ്പളളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.
ഒമ്പതാം ക്ലാസുകാരിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവം കൊല്ലത്ത്
