റിട്ടയേര്‍ഡ് അധ്യാപകൻ കായലില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം

തിരുവനന്തപുരം: റിട്ടയേർഡ് അധ്യാപകൻ കായലില്‍ മരിച്ച നിലയില്‍.

മൃതദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു.
വർക്കല വെട്ടൂർ സ്വദേശി കരുണാകരന്റെ (84) മൃതദേഹമാണ് കണ്ടെത്തിയത്.

രണ്ടു ദിവസമായി ഇദ്ദേഹത്തിനെ കാണാനില്ലെന്ന് കാണിച്ച്‌ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

വർക്കല അകത്തുമുറിയിലാണ് സംഭവം. കായലില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.