പ്രേക്ഷകരെ അമ്പരപ്പിക്കാൻ മഞ്ജുവാര്യര്‍; ഫൂട്ടേജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കൊച്ചി: മഞ്ജുവാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഫൂട്ടേജ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

മഞ്ജുവാര്യർ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ആണ്.

അഞ്ചാം പാതിരാ, കുമ്ബളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ ആണ് സെെജു ശ്രീധരൻ .വിശാഖ് നായർ,ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മൂവി ബക്കറ്റ്, കാസ്റ്റ് ആൻഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നീ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് നിർമ്മാണം.

ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് തിരക്കഥ .ഛായാഗ്രഹണം ഷിനോസ്, എഡിറ്റർ -സൈജു ശ്രീധരൻ. പ്രൊഡക്ഷൻ കണ്‍ട്രോളർ കിഷോർ പുറക്കാട്ടിരി,പശ്ചാത്തല സംഗീതം സുഷിൻ ശ്യാം,കലാസംവിധാനം അപ്പുണ്ണി സാജൻ.