ജിമ്മിന്റെയും ഡയറ്റിന്റെയും ആവശ്യമില്ല, ബെല്ലിഫാറ്റ് കുറയ്ക്കാന്‍ ഈ വെള്ളം 21 ദിവസം കുടിച്ചു നോക്കൂ…

മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണശീലവും കാരണം ശരീരഭാരം അതിവേഗം വര്‍ദ്ധിക്കാന്‍ തുടങ്ങുന്നു. ഇത് നിങ്ങള്‍ക്ക് ഗുരുതരമായ പല രോഗങ്ങളും കൊണ്ടുവരുന്നു.വര്‍ദ്ധിച്ചുവരുന്ന ശരീരഭാരം കുറയ്ക്കാന്‍ ചിലര്‍ ജിമ്മിന്റെ സഹായം തേടാന്‍ തുടങ്ങുന്നു, ചിലര്‍ വീട്ടില്‍ തന്നെ ഡയറ്റിന്റെ സഹായം സ്വീകരിക്കുന്നു.

എന്നിരുന്നാലും, മണിക്കൂറുകളോളം ജിമ്മില്‍ വിയര്‍ക്കുകയും കര്‍ശനമായ ഭക്ഷണക്രമം പിന്തുടരുകയും ചെയ്തിട്ടും പലര്‍ക്കും ആവശ്യമുള്ള ഫലം ലഭിക്കുന്നില്ല. നിങ്ങളും ഇതേ പ്രശ്നവുമായി മല്ലിടുന്നുണ്ടെങ്കില്‍, ഈ ലേഖനം നിങ്ങള്‍ക്ക് സഹായകരമാണെന്ന് തെളിയും.ശരീരഭാരം കുറയ്ക്കാന്‍ ബാര്‍ലി വെള്ളം

ഓട്സ്, ഗോതമ്ബ്, ധാന്യങ്ങള്‍ എന്നിവ പോലെ ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച വീട്ടുവൈദ്യമാണ് ബാര്‍ലിയും. ഇത് നിങ്ങളെ കൂടുതല്‍ നേരം വിശപ്പുരഹിതമായി നിലനിര്‍ത്തുന്നു. ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും നിങ്ങളുടെ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു. ബാര്‍ലിയിലെ ഫൈബര്‍ മികച്ച ദഹനത്തിന് സഹായിക്കുകയും മലബന്ധം, മറ്റ് ദഹന പ്രശ്നങ്ങള്‍ എന്നിവ തടയുകയും ചെയ്യുന്നു. അതുവഴി നിങ്ങളുടെ ശരീരത്തിലെ വിഷവസ്തുക്കളെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.ബാര്‍ലി വെള്ളം എങ്ങനെ തയാറാക്കാം,

ആദ്യം ബാര്‍ലി നന്നായി വെള്ളത്തില്‍ കഴുകിയെടുക്കുക. ശേഷം കുറഞ്ഞത് 4 മണിക്കൂര്‍ വരെ ഇത് വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. വെള്ളം ഊറ്റിക്കളഞ്ഞശേഷം ഒരു കപ്പ് കുതിര്‍ന്ന ബാര്‍ലിയില്‍ 3-4 ഗ്ലാസ് എന്ന തോതില്‍ വെള്ളം ചേര്‍ക്കുക. ഇത് തിളപ്പിക്കാന്‍ വയ്ക്കുക. ബാര്‍ലി നന്നായി വെന്ത് പാകമാകുന്നതുവരെ മൂടിവച്ചയ്ക്കുക. ശേഷം തണുക്കാന്‍ വയ്ക്കുക. തണുത്ത ശേഷം വെള്ളം പാത്രത്തില്‍ നിന്നും വെള്ളം ഊറ്റിയെടുക്കുക. രുചി വര്‍ധിപ്പിക്കാനായി നിങ്ങള്‍ക്ക് ഒരു സ്പൂണ്‍ നാരങ്ങനീര് അല്ലെങ്കില്‍ ഓറഞ്ച് ജ്യൂസ് അല്ലെങ്കില്‍ വാനില എസ്സന്‍സ് എന്നിവ നിങ്ങള്‍ക്ക് ചേര്‍ക്കാവുന്നതാണ്.

മധുരം വേണമെങ്കില്‍ 2 ടീസ്പൂണ്‍ തേനും ചേര്‍ക്കാം.എങ്ങനെ കഴിക്കാം, തയാറാക്കിയ ബാര്‍ലി വെള്ളം നിങ്ങള്‍ക്ക് റഫ്രിജറേറ്ററില്‍ സൂക്ഷിച്ചുവച്ച്‌ ഉപയോഗിക്കാവുന്നതാണ്. കാരണം ഇത് വളരെനേരം നിലനില്‍ക്കും. മാത്രമല്ല, ബാര്‍ലി വെള്ളം തണുത്തതാണ് ശരീരത്തിനും നല്ലത്. ശരീരഭാരം കുറയ്ക്കുന്നതുള്‍പ്പെടെ ആരോഗ്യഗുണങ്ങള്‍ നേടുന്നതിനായി ഒരു ദിവസം 3 ഗ്ലാസ് ബാര്‍ലി വെള്ളം കുടിക്കുക.

ബാര്‍ലി വെള്ളം ഉണ്ടാക്കുവാനായി ഉപയോഗിച്ച ബാര്‍ലി സൂപ്പുണ്ടാക്കാനോ, സ്റ്റൂ ഉണ്ടാക്കാനോ മറ്റോ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ശ്രദ്ധിക്കുക, നിങ്ങളുടെ ഭാരം കുറയ്ക്കുന്ന ഭക്ഷണത്തില്‍ ബാര്‍ലി ഉള്‍പ്പെടുത്തുന്നതിന് മുമ്ബ് എല്ലായ്പ്പോഴും ഡോക്ടറെയോ ഡയറ്റീഷ്യനെയോ സമീപിക്കുന്നത് ഉത്തമമായിരിക്കും.