ഒൻപതാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവത്തിൽ ഇരുപതുകാരനെ അറസ്റ്റ് ചെയ്ത് പോലീസ്

വയനാട്: ഒൻപതാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവത്തില്‍ ഒരാളെ പിടികൂടി പോലീസ്.

ആലപ്പുഴയിലെ കണിച്ചുകുളങ്ങര സ്വദേശി ആദിത്യനാണ് (20) അറസ്റ്റിലായത്.
സാമൂഹിക മാധ്യമങ്ങള്‍ വഴി പെണ്‍കുട്ടിയുമായി ആദിത്യൻ സംസാരിച്ചിരുന്നു. പെണ്‍കുട്ടികളുടെ സുഹൃത്തുക്കളുടെ മൊഴിയെടുത്തപ്പോഴാണ് പൊലീസിന് ഇതേ കുറിച്ച്‌ സൂചന കിട്ടിയത്.

പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ആദിത്യനിലേക്ക് എത്തിയത്. പ്രതിയുടെ മൊബൈല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് വിശദമായി പരിശോധിക്കുകയാണ്. ആദിത്യനെതിരെ പൊലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പെണ്‍കുട്ടി ജീവനൊടുക്കിയത്.

എന്താണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നതില്‍ അവ്യക്തത ഉണ്ടായിരുന്നു. വിദ്യാർത്ഥിനി പഠിക്കുന്ന സ്കൂളിലെ വാർഷിക ദിനത്തിലായിരുന്നു ആത്മഹത്യ.