ആദ്യം മയങ്ങി വീണു, പിന്നീട് ചത്തു; ആലപ്പുഴയില്‍ പൂങ്കാവില്‍ താറാവുകളെ കൂട്ടത്തോ‌ടെ ചത്തനിലയില്‍ കണ്ടെത്തി.

 

ആലപ്പുഴ : ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ആദ്യം രണ്ട് താറാവുകള്‍ മയങ്ങി വീഴുകയും പിന്നീട് ചാകുകയും ചെയ്തു. തുടര്‍ന്ന് കൂടുതല്‍ താറാവുകള്‍ സമാന രീതിയില്‍ ചാകുകയായിരുന്നു. 65 താറാവുകളില്‍ എട്ടെണ്ണം മാത്രമാണ് ഇനി അവശേഷിക്കുന്നത്.

വിഷം ഉള്ളില്‍ ചെന്നാണ് ഇവ ചത്തതെന്നാണ് സംശയം. സാമ്ബിളുകള്‍ വിദഗ്ധ പരിശോധന യ്ക്കായി തിരുവല്ല മഞ്ഞാടിയിലെ മൃഗസംരക്ഷണ വകുപ്പ് ലാബിലേയ്ക്ക് അയച്ചു.

താറാവിന് പനിയോ ആരോഗ്യ പ്രശ്നങ്ങളോ ഒന്നുമില്ലായിരുന്നതായും അതുകൊണ്ട് വിഷം ഉള്ളില്‍ ചെന്നതാണ് താറാവുകള്‍ കൂട്ടത്തോടെ ചാകാൻ കാരണമെന്ന് സംശയിക്കുന്നതായും ഉടമ ജോബി പറഞ്ഞു.

ഒരു വര്‍ഷം മുൻപ് ഹാച്ചറിയില്‍ വാങ്ങിയ താറാവുകള്‍ മുട്ടയിട്ടു തുടങ്ങിയപ്പോള്‍ മുതല്‍ ചില അയല്‍വാസികള്‍ എതിര്‍പ്പുമായി വന്നിരുന്നതായി ജോബി പറയുന്നു. ഇവരുടെ പരാതിയില്‍ നഗരസഭയുടെ ആരോഗ്യ വിഭാഗം അന്വേഷിച്ചെങ്കിലും വൃത്തിഹീനമായ സാഹചര്യം ഇല്ലാത്തതിനാല്‍ ജോബിക്ക് താറാവ് വളര്‍ത്താൻ അനുമതി നല്‍കുകയായിരുന്നു.