ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും കനത്ത മൂടല്‍മഞ്ഞ് ; ഡല്‍ഹിയില്‍ താപനില ഏകദേശം ഏഴു ഡിഗ്രിയിലേക്ക് താഴ്ന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

ന്യൂഡൽഹി : ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റ്, സരായ് കാലെ ഖാൻ, എയിംസ്, സഫ്ദര്‍ജംഗ്, ആനന്ദ് വിഹാര്‍ പ്രദേശങ്ങളില്‍ കാഴ്ചമറച്ച്‌ കനത്ത മൂടല്‍മഞ്ഞ് ദൃശ്യമായി.

 

രാത്രിയില്‍ തണുപ്പ്‌ രൂക്ഷമായതോടെ രാജ്യതലസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ രാത്രി അഭയകേന്ദ്രങ്ങളില്‍ ഇടംതേടി. പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും മൂടല്‍മഞ്ഞ് വ്യാപിച്ചതായി കാണിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ ഐഎംഡി ഇന്ന് രാവിലെ പുറത്തുവിട്ടു.