സംസ്ഥാനത്തെ സ്‌കൂളുകൾക്ക് ഇനി സൗജന്യ ഇന്റർനെറ്റ് സേവനം ലഭിക്കില്ല; സൗജന്യ കെ ഫോൺ സേവനം നിർത്തലാക്കി, ഇനി ബില്ലടച്ചവർക്ക് മാത്രം സേവനം

തിരുവനന്തപുരം : സംസ്ഥാനത്ത് സർക്കാർ സ്കൂളുകൾക്ക് നൽകിയിരുന്ന സൗജന്യ കെ ഫോൺ സേവനം നിർത്തലാക്കി. ഇനി ബില്ല് അടക്കുന്നവർക്ക് മാത്രം ഇന്റർനെറ്റ് സേവനം നൽകിയാൽ മതിയെന്നാണ് തീരുമാനം. ഇത് സംബന്ധിച്ച് കെ ഫോൺ ഇമെയിൽ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടു.

സംസ്ഥാനത്ത് 6000 സ്കൂളുകളിലാണ് കെ ഫോൺ സേവനം നൽകുന്നത്. ഒരു ഓഫീസിനും ഇനി മുതൽ സൗജന്യമില്ലെന്ന് കെ ഫോൺ അറിയിച്ചു. 2018 മുതൽ കെ ഫോൺ സേവനം ലഭിച്ച് തുടങ്ങിയത്. കെ ഫോൺ ആവശ്യമെങ്കിൽ അറിയിക്കണമെന്ന് സ്കൂളുകൾക്ക് നിർദേശവും നൽകി.