പുതുപ്പള്ളിയില്‍ നിയന്ത്രണം നഷ്ടമായ കാര്‍ വീട്ടിലേക്ക് ഇടിച്ചു കയറി അപകടം; അപകടമുണ്ടായത് ഇന്ന് രാവിലെ

കോട്ടയം : കോട്ടയം പുതുപ്പള്ളി നിരപ്പേല്‍ പടിയ്ക്കു സമീപം നിയന്ത്രണം കാര്‍ വീട്ടിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ വീടിന്റെ മുന്‍ഭാഗവും കാറും പൂര്‍ണമായും തകര്‍ന്നു. ഇന്നു രാവിലെ 7:30യോടു കൂടിയായിരുന്നു അപകടം.

മംഗലത്തു പറമ്പില്‍ എന്ന വീട്ടിലേക്കാണു കാര്‍ ഇടിച്ചു കയറിയത്. അപകടസമയം വീടിന്റെ മുന്‍ഭാഗത്ത് ആരും ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ വലിയ അപകടമാണ് ഒഴിവായത്. ഈ വീട്ടിലെ സ്ത്രീ പൂജാമുറിയില്‍ വിളക്ക് കത്തിക്കാനായി അകത്തേക്ക് കയറിയ സമയമാണ് അപകടം ഉണ്ടായത്. രാവിലെ സമയങ്ങളില്‍ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ബസ് കയറാന്‍ നില്‍ക്കുന്ന സ്ഥലം കൂടിയാണിത്.