‘സര്‍ക്കാരും ദുരന്തനിവാരണ അതോറിറ്റിയും നിര്‍ദേശം നല്‍കിയിട്ടും കരാറുകാര്‍ പാലിച്ചില്ല’; വയനാട് അപകടം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: വയനാട് മേപ്പാടിയില്‍ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ തൊഴിലാളികള്‍ അകപ്പെട്ട സംഭവം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.

രക്ഷാപ്രവർത്തനത്തിനായി മീനങ്ങാടിയില്‍ നിന്നുള്ള പൊലീസും ഫയർഫോഴ്സുമുള്‍പ്പെടെ വിവിധ സേനകള്‍ സജീവമാണ്. കോഴിക്കോട് നിന്നുള്ള സേന ഉടൻ എത്തിച്ചേരുമെന്നും അത്യാവശ്യമെങ്കില്‍ തൃശൂരില്‍ നിന്നും സേനയെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

‘സംഭവസ്ഥലത്ത് തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കം ചെയ്യണമെന്ന് മുൻകൂട്ടി അറിയിച്ചിരുന്നതാണ്. ജില്ലാ കളക്ടറും ദുരന്ത നിവാരണ അതോറിറ്റി ചെയർമാനും കഴിഞ്ഞ മാസം 20ന് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി യോഗം ചേർന്ന് അടിയന്തരമായി മണ്ണ് നീക്കം ചെയ്യണമെന്ന് നിർദേശം നല്‍കിയിരുന്നു. എന്നാല്‍ കരാറുകാർ മന്ത്രിയുടെയും ബന്ധപ്പെട്ട അധികൃത‌രുടെയും നിർദേശം പാലിച്ചില്ല.’- വി ഡി സതീശൻ പറഞ്ഞു.