മന്ത്രി സണ്ണി ജോസഫിന്‍റെ പിഎസിന്‍റെ പേരില്‍ വ്യാജ സീലുണ്ടാക്കി കോണ്‍ഗ്രസ് നേതാവ്; കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്

കണ്ണൂർ: വ്യാജ സീലുണ്ടാക്കി ജോലി വാഗ്ദാനം നടത്തിയ കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെതിരെ പരാതി.

കണ്ണൂർ കോർപ്പറേഷനിലാണ് ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയത്.

കക്കാട് മണ്ഡലം പ്രസിഡന്‍റ് ടി മുരളിക്കെതിരെയാണ് വ്യാജ സീലുകള്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന ആരോപണം. കണ്ണൂർ ഡിസിസിയുടെയും മന്ത്രി സണ്ണി ജോസഫിന്‍റെ അഡീഷണല്‍ പി എസ് ചന്ദ്രൻ തില്ലങ്കേരിയുടെയും പേരിലാണ് വ്യാജ സീലുകള്‍ ഉണ്ടാക്കിയത്.

വിശ്വാസം പിടിച്ചു പറ്റാൻ യൂണിഫോം ഉള്‍പ്പെടെ നല്‍കി. തട്ടിപ്പിനിരയായത് അഞ്ചു പേരാണെന്നും 10 ലക്ഷം രൂപയോളം മുരളി കൈക്കലാക്കിയെന്നുമാണ് പരാതി.

മുരളിക്കെതിരെ ഡിസിസി പ്രസിഡന്‍റ് ചന്ദ്രൻ തില്ലങ്കേരിയും പരാതി നല്‍കിയിട്ടുണ്ട്.