പാലക്കാട് എട്ടുവയസുകാരിയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; പീഡിപ്പിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചു വരുത്തി

പാലക്കാട് : വസ്ത്രം തരാമെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചു വരുത്തി എട്ടുവയസുകാരിയെ പീഡിപ്പിച്ചു. സംഭവത്തിൽ പാലക്കാട് ചാലിശേരി കപ്പൂരിൽ ഒരാൾ പിടിയിൽ. ലീഗ് നേതാവ് ഷിഹുബുദീനാണ് പിടിയിലായത്. വീട്ടിൽ ആരുമില്ലാത്ത സമയം ദളിത് പെൺകുട്ടിയെ വിളിച്ചു വരുത്തുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് ഇറങ്ങിയോടുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി അടങ്ങുന്ന ഒരു സംഘം പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ഇന്നലെ രാത്രിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.