പകർച്ചവ്യാധികൾ വ്യാപിക്കുന്നത് തുടരുന്നു; സംസ്ഥാനത്ത് ആരോ​ഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോ​ഗം

തിരുവനന്തപുരം : സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനവുമായി ബന്ധപ്പെട്ട് ഇന്ന് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേരും. ജില്ലാ കളക്ടർമാരും മെഡിക്കൽ ഓഫീസർമാരും പങ്കെടുക്കുന്ന യോഗം ഓൺലൈനായാണ് നടക്കുക. സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനവും പ്രതിരോധ പ്രവർത്തനങ്ങളുമാണ് യോഗത്തിൽ പ്രധാനമായും ചർച്ചയാവുക. ഷിഗല്ല രോഗബാധിതരുടെ എണ്ണം വർധിക്കുന്നതും ആശങ്കയാണ്. രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനും ജില്ലാതലത്തിൽ കൈകൊണ്ട നടപടികളെക്കുറിച്ചും യോഗം അവലോകനം ചെയ്യും.

സംസ്ഥാനത്ത് നിലവിൽ ഷിഗെല്ല, മലേറിയ, നിപ ആശങ്കകൾ തുടരുകയാണ്. സാധാരണ പനി ബാധിച്ചു ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണവും വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്. അതിനിടയിലാണ് പകർച്ചവ്യാധികളും പിടിമുറുക്കിയിരിക്കുന്നത്.