വയനാട്: വയനാട് കുടുംബശ്രീ അഴിമതിയില്‍ കൂടുതല്‍ വിവരങ്ങൾ പുറത്ത്. ആദിവാസി ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള എട്ട് വിഡിവികെ കേന്ദ്രങ്ങളില്‍ തട്ടിപ്പ് നടന്നു.കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകളോ രേഖകളോ ഇല്ല. സിപിഐഎം നേതാക്കള്‍ ഉള്‍പ്പെടെ മൂന്ന് കുടുംബശ്രീ ജീവനക്കാരെയാണ് അഴിമതിയെ തുടർന്ന് പിരിച്ചു വിട്ടത്. നടന്നത് ഗുരുതര ക്രമക്കേടെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ് പറഞ്ഞു.
ഫണ്ടുകള്‍ പലതും കൈപ്പറ്റിയത് ഗൂഗിള്‍ പേയിലൂടെയെന്നാണ് കണ്ടെത്തല്‍. സാമ്പത്തിക ക്രമക്കേട് നടന്ന പഞ്ചായത്തുകളായ തൊണ്ടർനാടും മൂപ്പൈനാടും മേപ്പാടിയും പൊഴുതനയും VDVK കേന്ദ്രം പോലുമില്ല. ഇടപാടുകള്‍ നടത്തിയതിന്റെ ബില്ലുകളും വൗച്ചറുകളും കാണാനില്ലെന്നും കുറ്റാരോപിതർ.
ജീവനക്കാർ സാമ്പത്തിക ക്രമക്കേട് നടത്തിയതിനാല്‍ പദ്ധതിയുടെ ചുമതലയില്‍ ഉണ്ടായിരുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ടവർ പ്രതിസ്ഥാനത്ത് എന്ന് റിപ്പോർട്ട്.
2021 മുതല്‍ 2023 കാലയളവിലാണ് അഴിമതി നടന്നത്. ആദിവാസി വികസന പ്രവർത്തനങ്ങള്‍ക്കായി കേന്ദ്രസർക്കാർ നല്കിയ 50 ലക്ഷം രൂപ വക മാറ്റി ചിലവാക്കിയെന്നാണ് കണ്ടെത്തല്‍. സിപിഐഎം കല്‍പ്പറ്റ സിവില്‍ സ്റ്റേഷൻ ബ്രാഞ്ച് സെക്രട്ടറി ജയേഷ് വി, പുല്‍പ്പള്ളി ഏരിയ കമ്മിറ്റിയംഗം ഹരീഷ്, തിരുനെല്ലി ആദിവാസി വികസന കോഡിനേറ്റർ സായി കൃഷ്ണൻ എന്നിവരെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. വയനാട് കളക്ടർ മുഖാന്തരം നല്കിയ 50 ലക്ഷം രൂപയാണ് വക മാറ്റി കൈക്കലാക്കിയതെന്ന് കണ്ടെത്തല്‍.
