നെടുമങ്ങാട് ഒന്നര വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അഷ്കർ കൊടുംക്രൂരനെന്ന് ആദ്യ ഭാര്യ ആമിനയുടെ പിതാവ്.
തന്റെ മകന്റെ മരണത്തിലും സംശയമുണ്ടെന്ന് ആദ്യ ഭാര്യ ആമിനയുടെ പിതാവ് പറഞ്ഞു. മകനെ കണ്ടെത്തിയത് വാമനപുരം ആറില്‍ മരിച്ച നിലയില്‍. മരിക്കുമ്പോള്‍ മകൻ ഉണ്ടായിരുന്നത് 15 വയസ്സ്. 2024 ജൂണിലാണ് ആമിനയുടെ സഹോദരൻ മുഹമ്മദ് മരിച്ചത്. മകന് നീന്തല്‍ അറിയാമായിരുന്നുവെന്ന് പിതാവ് പറഞ്ഞു.
മകനെ വണ്ടി കയറ്റി കൊല്ലുമെന്ന് പറഞ്ഞിരുന്നു. മകനെ കൊല്ലുമെന്ന് പല തവണ ഭീഷണിപ്പെടുത്തി. ഇതിനുപിന്നാലെ ദുരൂഹസാഹചര്യത്തില്‍ മകനെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.ആമിനയുമായുള്ള ബന്ധം അഷ്കർ വേർപെടുത്തിയിട്ടില്ല. ഇതിനിടയിലാണ് അഖിലയുമായി അടുക്കുന്നത്. അഖിലയുടെ ഒന്നര വയസ്സുകാരനായ മകൻ അർഷിദിനെ കൊലപ്പെടുത്തിയത് ചോറു കൊടുക്കുമ്പോള്‍ കരഞ്ഞതു കൊണ്ടാണെന്നാണ് അഷ്കറിന്റെ മൊഴി. അർഷിദിന്റെ അമ്മ അഖിലയ്ക്കൊപ്പമാണ് അഷ്കർ താമസിക്കുന്നത്.
ആമിനക്ക് നേര നടന്ന ആക്രമണം ഞെട്ടിക്കുന്നതെന്ന് മന്ത്രി ബിന്ദു കൃഷണ സന്ദർശിച്ച ശേഷം വ്യക്തമാക്കിയത്. അഷ്കർനെതിരായ പരാതികളില്‍ സമഗ്രമായ അന്വേഷണം ഉണ്ടാകും.പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാൻ ആവശ്യപ്പെടും. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് മന്ത്രിയെ സമീപിക്കും. ആമിനയുടെ ചികിത്സ ഏറ്റെടുക്കുന്നത് ആരോഗ്യ മന്ത്രിയുമായി സംസാരിക്കും. ആമിനക്കും കുടുംബത്തിനും എല്ലാവിധ സഹായവും ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
