വിമാന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..! ആഭ്യന്തര സര്‍വീസുകള്‍ വെട്ടിക്കുറക്കാൻ മുൻനിര വിമാനക്കമ്പനികള്‍; എയർ ഇന്ത്യ 15 ശതമാനവും ഇൻഡിഗോ ഏഴ് ശതമാനവും സർവീസുകൾ റദ്ദാക്കുമെന്ന് വിവരം

ഡൽഹി: ഇന്ധന വിലക്കയറ്റം ചൂണ്ടിക്കാട്ടി ആഭ്യന്തര സർവീസുകളും വെട്ടിക്കുറയ്ക്കാൻ വിമാന കമ്പനികള്‍.

എയർ ഇന്ത്യയും ഇൻഡിഗോയും ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ സർവീസുകള്‍ കുറയ്ക്കാൻ ഒരുങ്ങുകയാണ്.
എയർ ഇന്ത്യ 15 ശതമാനം വരെ സർവീസും, ഇൻഡിഗോ 7 ശതമാനം വരെ സർവീസുകളും റദ്ദാക്കുമെന്നാണ് വിവരം.

നേരത്തെ അന്താരാഷ്ട്ര സർവീസുകള്‍ വെട്ടി കുറയ്ക്കുമെന്ന് കമ്പനികള്‍ അറിയിച്ചിരുന്നു. വ്യോമയാന ഇന്ധന വില റെക്കോ‍ഡ് ഉയർച്ചയിലാണെന്നും ഈ സാഹചര്യത്തില്‍ എല്ലാ സർവീസുകളും നടപ്പാക്കുക സാധ്യമല്ലെന്നും കമ്പനി അധികൃതർ പറഞ്ഞു.

എന്നാല്‍ ഏതെങ്കിലും റൂട്ടിലെ എല്ലാ സർവീസുകളും പിൻവലിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. ഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ എന്നീ റൂട്ടുകളിലേക്കുള്ള സർവീസുകളാകും കുറയ്ക്കുകയെന്നാണ് റിപ്പോർട്ട്.