എൽഡിഎഫിന് തിരിച്ചടി, ധർമ്മടത്ത് അട്ടിമറി സൂചന, മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ

തിരുവനന്തപുരം: ഇവിഎം എണ്ണിത്തുടങ്ങുമ്പോള്‍ യുഡിഎഫും എല്‍ഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടം.90 സീറ്റുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുമ്പോള്‍ 60 സീറ്റില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു.

അഞ്ച് സീറ്റുകളില്‍ ലീഡുമായി എൻഡിഎയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്.

കേരളം ആര് ഭരിക്കുമെന്ന് നിശ്ചയിക്കുന്ന വോട്ടെണ്ണൽ പുരോഗമിക്കെ, എൽഡിഎഫ് ക്യാമ്പിനെ ആശങ്കയിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിലെ ട്രെൻഡുകൾ പുറത്തുവരുമ്പോൾ മുഖ്യമന്ത്രിയുടെ സ്വന്തം തട്ടകമായ ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാണ് നിലവിൽ മുന്നിട്ടുനിൽക്കുന്നത്.

മന്ത്രിമാരായ എംബി രാജേഷ്, വീണാ ജോർജ്, റോഷി അഗസ്റ്റിൻ എന്നിവർ പിന്നിലാണ്.